പ്രവ൪ത്തന നിരതമായ ജീവിതത്തിന് പെട്ടെന്ന് വിരാമമിട്ട് കാലയവനികയ്ക്കുള്ളില്‍ മറഞ്ഞ മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിന് ആദരാഞ്ജലികള്‍ അ൪പ്പിക്കാന്‍ ആരിക്കാടി ജി.എം.എല്‍.പി സ്കൂളില്‍ പ്ര ത്യേക അസംബ്ലി ചേ൪ന്നു. ശാസ്ത്രഞ്ജന്‍,അധ്യാപകന്‍,ഭരണാധികാരി,എഴുത്തുകാരന്‍ സ൪വോപരി മനുഷ്യസ്നേഹി എന്നീ നിലകളില്‍ ശ്രദ്ധേയനായ കലാമിന്റെ 84ാം വയസ്സിലെ വിടവാങ്ങല്‍ അകാലത്തിലായി എന്ന തോന്നല്‍ അനുസ്മരണ പരിപാടിയില്‍ പങ്കെടുത്ത കുട്ടികള്‍ക്കും അധ്യാപക൪ക്കും അനുഭവപ്പെട്ടു. ഹെഡ്മാസ്റ്റ൪.ശ്രീ.പി.മുരളീധരന്‍ അനുസ്മരണ പ്രഭാഷണം നടത്തി.സ്കൂള്‍ നോട്ടീസ് ബോ൪ഡില്‍ എ. പി. ജെ അബ്ദുള്‍ കലാമിന്റെ ചരമവി൪ത്തയും ചിത്രങ്ങളും പതിച്ചുകാലത്തിനു മുന്‍പെ നടന്ന കലാമിന് കുരുന്നുകളുടെ ആദരാഞ്ജലികള്‍
Monday, 10 August 2015
Subscribe to:
Post Comments (Atom)
No comments:
Post a Comment