Tuesday 11 August 2015

          ഹിരോഷിമ-നാഗസാക്കി ദിനാചരണം ഞങ്ങള്‍ക്ക് വേണ്ടത് സമാധാനം

                       "   വേണ്ട ഇനി വേേണ്ട  വേണ്ട
                         വേണ്ടേ വേണ്ട ഹിരോഷിമ.,
                         നാഗസാക്കി വേണ്ടേ വേണ്ട...
                         ശാന്തി ഗായക൪ നാം."
  ഒരേ രാളത്തില്‍ അവ൪ ഒരുമിച്ചു പാടി.
           ആരിക്കാടി G.M.L.P.S കുട്ടികള്‍ ഹിരോഷിമ-നാഗസാക്കി ദിനം ആചരിച്ചത്  വേറിട്ട രീതിയിലായിരുന്നു.  വിശ്വസമാധാനത്തിന്  വേണ്ടിയുളള ശാന്തി ഗാനം പാടിക്കൊണ്ടാണ് പരിപാടി തുടങ്ങിയത്.
H.M പി മുരളീധരന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഞങ്ങള്‍ക്ക് വേണ്ടത് സമാധാനം എന്ന പേരിലൊരുക്കിയയുദ്ധവിരുദ്ധചിത്രപ്രഗ൪ശനം കുട്ടികള്‍ക്കും അധ്യാപക൪ക്കും വേറിട്ട അനുഭവമായി.
          ലോകപ്രശസ്ത ‍ഡോക്യുമെന്ററി


               



Monday 10 August 2015



കാലത്തിനു മുന്‍പെ നടന്ന കലാമിന് കുരുന്നുകളുടെ     ആദരാഞ്ജലികള്‍

   പ്രവ൪ത്തന നിരതമായ ജീവിതത്തിന്  പെട്ടെന്ന് വിരാമമിട്ട് കാലയവനികയ്ക്കുള്ളില്‍ മറഞ്ഞ മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിന്  ആദരാഞ്ജലികള്‍ അ൪പ്പിക്കാന്‍ ആരിക്കാടി ജി.എം.എല്‍.പി സ്കൂളില്‍ പ്ര ത്യേക അസംബ്ലി ചേ൪ന്നു. ശാസ്ത്രഞ്ജന്‍,അധ്യാപകന്‍,ഭരണാധികാരി,എഴുത്തുകാരന്‍ സ൪വോപരി മനുഷ്യസ്നേഹി എന്നീ നിലകളില്‍ ശ്രദ്ധേയനായ കലാമിന്റെ 84ാം വയസ്സിലെ വിടവാങ്ങല്‍ അകാലത്തിലായി എന്ന തോന്നല്‍ അനുസ്മരണ പരിപാടിയില്‍ പങ്കെടുത്ത കുട്ടികള്‍ക്കും അധ്യാപക൪ക്കും അനുഭവപ്പെട്ടു. ഹെഡ്മാസ്റ്റ൪.ശ്രീ.പി.മുരളീധരന്‍ അനുസ്മരണ പ്രഭാഷണം നടത്തി.സ്കൂള്‍ നോട്ടീസ് ബോ൪ഡില്‍ എ. പി. ജെ അബ്ദുള്‍ കലാമിന്റെ ചരമവി൪ത്തയും ചിത്രങ്ങളും പതിച്ചു




ചാന്ദ്രവിജയദിനം 2015

    മാനവരാശിയുടെ മഹത്തായ വിജയം അനുസ്മരിച്ചുകൊണ്ട് റംസാന്‍ അവധിക്ക് ശേഷം സ്കൂള്‍ തുറന്ന ആദ്യ ദിനത്തില്‍  തന്നെ കുട്ടികള്‍ ചാന്ദ്രവിശേഷങ്ങള്‍ പങ്ക്  വച്ചു. ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന പേരിലുള്ള പരിപാടി പുതുതായി ചാ൪ജെടുത്ത ഹെ. മാസ്റ്റ൪ ശ്രീ-പി. മുരളീധരന്‍ ഉല്‍ഘാടനം ചെയ്തു. പവിത്രന്‍മാസ്റ്റ൪ സ്വാഗതം പറ‌ഞ്ഞു.അധ്യാപകരായ രഞ്ജിത്ത്.ടി.കെ,ഭാമിനി.എം.കെ എന്നിവ൪ സംബന്ധിച്ചു.ചന്ദ്രനുമായി  ബന്ധപ്പെട്ട കവിതകള്‍ ഗാനങ്ങള്‍ എന്നിവ ചൊല്ലി. ചാന്ദ്രവാ൪ത്തയുടെ അപൂ൪വ ചിത്രങ്ങളും വാ൪ത്തകളും നോട്ടീസ് ബോ൪ഡില്‍ പതിച്ചു.